Ratan Tata Dies at 86: ടാറ്റ ​ഗ്രൂപ്പിന് തലവനായി 21 വർഷം; രത്തൻ ടാറ്റ വിടപറയുമ്പോൾ നഷ്ടമാകുന്നത് വ്യവസായ രം​ഗത്തെ അതികായനെ - news hub malayalam

Breaking

Wednesday, October 9, 2024

Ratan Tata Dies at 86: ടാറ്റ ​ഗ്രൂപ്പിന് തലവനായി 21 വർഷം; രത്തൻ ടാറ്റ വിടപറയുമ്പോൾ നഷ്ടമാകുന്നത് വ്യവസായ രം​ഗത്തെ അതികായനെ

ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതൽ 2012 വരെ 21 വർഷം ടാറ്റ ​ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു രത്തൻ ടാറ്റ. പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി രാജ്യം ആദരിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ 4 ദിവസമായി ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ആരോഗ്യനില ഭേദമാണെന്ന് ടാറ്റാ ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് വീണ്ടും വഷളാവുകയായിരുന്നു. രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴി‍ഞ്ഞ മൂന്നു ദിവസമായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു രത്തന്‍ ടാറ്റ കഴിഞ്ഞിരുന്നത്.

from India News https://ift.tt/MHNbxVG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages