കാവേരി വന്യജീവി സങ്കേതത്തിൽ വെടിവയ്പ്പ്: മൂന്ന് പേർ കൊല്ലപ്പെട്ടു; വനംവകുപ്പ് ഓഫീസിന് നേരെ ആക്രമണം - news hub malayalam

Breaking

Saturday, August 15, 2026

കാവേരി വന്യജീവി സങ്കേതത്തിൽ വെടിവയ്പ്പ്: മൂന്ന് പേർ കൊല്ലപ്പെട്ടു; വനംവകുപ്പ് ഓഫീസിന് നേരെ ആക്രമണം

കർണാടകയിലെ ചാമരാജ് നഗറിലുള്ള കാവേരി വന്യജീവി സങ്കേതത്തിലുണ്ടായ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവർക്ക് നേരെ വെടിയുതിർത്തത്. കൊല്ലപ്പെട്ടവർ മൃഗങ്ങളെ വേട്ടയാടാൻ എത്തിയവരാണെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക വിശദീകരണം. എന്നാൽ ഈ വാദം നാട്ടുകാർ പൂർണ്ണമായി തള്ളി. വെടിവയ്പ്പ് വാർത്ത പുറത്തുവന്നതോടെ പ്രദേശത്ത് വലിയ തോതിലുള്ള ജനരോഷം ഉയർന്നു. പ്രകോപിതരായ നാട്ടുകാർ വനംവകുപ്പ് ഓഫീസ് ആക്രമിക്കുകയും കെട്ടിടവും വനപാലകരുടെ ഉപകരണങ്ങളും അടിച്ചുതകർക്കുകയും ചെയ്തു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൻ പോലീസ് സന്നാഹത്തെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.

from India News https://ift.tt/FbxIMwl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages